പാലോട്: നന്ദിയോട് എസ്കെവിഎച്ച് എസിന്റെയും ഐടി അറ്റ് സ്കൂള്‍ പ്രോജക്ടിന്റെയും നേതൃത്വത്തില്‍ വിവര സാങ്കേതിക വിദ്യയില്‍ രക്ഷാകര്‍ത്താക്കള്‍ക്കുള്ള പരിശീലനം നടന്നു. പിടിഎ പ്രസിഡന്റ് ബി. പവിത്രകുമാറിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവന്‍ ഉദ്ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രസ് ജെ.എസ്. ഗീത, എഇഒ: എസ്. ഷാജു, ഐടി കോ ഓര്‍ഡിനേറ്റര്‍എസ്. റാണി, രമേശ് ചന്ദ്രന്‍, ടി.കെ. വേണുഗോപാല്‍, പി.എസ്. പ്രഭു, സി.വി. ഹരിലാല്‍, കെ.എസ്. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് അഡ്വ.എസ്. ശ്രീലാല്‍ ക്ളാസെടുത്തു.

