പാലോട്: നന്ദിയോട് കുടവനാട്ട് താന്നിമൂട് - പേരയം റോഡില്‍ മാര്‍ഗതടസ്സമുണ്ടാക്കി മാഞ്ചിയം മരം മുറിക്കുന്നത് ഇന്നലെ വന്‍ പ്രതിഷേധത്തിനു കാരണമായി. കെഎസ്ആര്‍ടിസി അടക്കം സര്‍വീസ് നടത്തുന്ന റോഡില്‍ മുന്നറിയിപ്പില്ലാതെ മരങ്ങള്‍ മുറിച്ചുതള്ളിയതു മൂലം യാത്രക്കാര്‍ വലഞ്ഞു. കാല്‍നടയാത്രക്കാര്‍ക്കുപോലും കടന്നു പോകാന്‍ സൌകര്യമുണ്ടായിരുന്നില്ല.
ഏറെനേരം മാര്‍ഗതടസ്സമുണ്ടായി. യാത്രക്കാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് മരങ്ങള്‍ മുറിച്ചു മാറ്റിയെങ്കിലും തുടര്‍ന്നും റോഡിലേക്കു തന്നെയാണു മരങ്ങള്‍ മുറിച്ചുതള്ളിയത്. പ്രതിഷേധിച്ച യാത്രക്കാരോടു കരാറുകാരന്‍ തട്ടിക്കയറിയതായും പരാതിയുണ്ട്.

