നന്ദിയോട്: കുട്ടികളില്‍ പുത്തന്‍വായനാനുഭവങ്ങള്‍ പകര്‍ന്നും പങ്കുവെച്ചും നളന്ദ ടി.ടി.ഐ. യു.പി.എസില്‍ ഉണര്‍വ് ലൈബ്രറിയുടെ ഉദ്ഘാടനത്തോടെ വായനവാരത്തിന് സമാപനമായി. എഴുത്തുകാരിയും അധ്യാപികയുമായ അനിതാഹരി 'ഉണര്‍വ്' ലൈബ്രറി ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡന്റ് ആര്‍.രഘു അധ്യക്ഷത വഹിച്ചു. എന്‍. ഗംഗാധരപിള്ള, ഷൈനി, സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സാഹിത്യ ക്വിസ്, വായനാമത്സരം, സംവാദം എന്നിവ നടന്നു.
പി.ടി.എ. പ്രസിഡന്റ് ആര്‍.രഘു അധ്യക്ഷത വഹിച്ചു. എന്‍. ഗംഗാധരപിള്ള, ഷൈനി, സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സാഹിത്യ ക്വിസ്, വായനാമത്സരം, സംവാദം എന്നിവ നടന്നു.