പാലോട്. ഇലവുപാലം കൈപ്പറ്റ ആയിരവില്ലി, ഭദ്രാഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകള്‍ ഇന്നു രാവിലെ 6.09നും 6.36നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ നടക്കും. തന്ത്രി മാധവര് ശംഭു പോറ്റി കാര്‍മികത്വം വഹിക്കും. വൈകുന്നേരം അഞ്ചിനു നടക്കുന്ന സമ്മേളനത്തില്‍ നിര്‍ധന വിദ്യാര്‍ഥികള്‍ക്കു സ്കൂള്‍ ബാഗ് വിതരണവും ചികില്‍സാ സഹായ വിതരണവും നടക്കും.
കൊല്ലം കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് ചിതറ മധു ഉദ്ഘാടനം ചെയ്യും. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എ. ദേവരാജന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ അഡ്വ. സതീഷ്ചന്ദ്രന്‍, റവ. ഫാ. സാമുവേല്‍ പാറവിള, കടുവയില്‍ മുഹമ്മദ് ത്വാഹ റഷാദി എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും. ഒന്‍പതിനു പൂത്തിരിമേള.

