പാലോട്: വായനദിനത്തോടനുബന്ധിച്ച് ഭരതന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുസ്തകപ്രദര്‍ശനം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ ഗിരിജാവരന്‍നായരുടെ അധ്യക്ഷതയില്‍ പി.ടി.എ പ്രസിഡന്റ് ആര്‍.കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ വി. ജോസ്, ടി. ഗീത എന്നിവര്‍ സംസാരിച്ചു. എസ്. അശോകന്‍ പിള്ള സ്വാഗതവും ജി. അജി നന്ദിയും പറഞ്ഞു. അയ്യായിരത്തിലധികം പുസ്തകങ്ങളാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്.


