WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Saturday, June 23, 2012

മണ്ണറ ബാലന്‍െറ നിര്യാണത്തില്‍ അനുശോചിച്ചു


വിതുര.  കോണ്‍ഗ്രസ് നേതാവും ഡിസിസി അംഗവുമായിരുന്ന വിതുര മണ്ണറ അനിഴത്തില്‍ മണ്ണറ ആര്‍. ഭാസ്കരരന്‍നായരുടെ മകന്‍ മണ്ണറ ബാലകൃഷ്ണന്‍നായരുടെ(മണ്ണറ ബാലന്‍) നിര്യാണത്തില്‍ വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. കെപിസിസി അംഗം, പഞ്ചായത്തംഗം, മണ്ഡലം പ്രസിഡന്റ്, ചായം സഹകരണ ബാങ്ക് സെക്രട്ടറി, നെറ്റ്കോസ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച മണ്ണറ ബാലന്‍ വിതുര മേഖലയില്‍ കോണ്‍ഗ്രസ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നില്‍ നിസ്തുല പങ്കു വഹിച്ചിട്ടുണ്ട്. 

കെ. കരുണാകരന്‍ ഡിഐസി രൂപീകരിച്ചപ്പോള്‍ ഒപ്പം ചേര്‍ന്നെങ്കിലും പിന്നീടു കോണ്‍ഗ്രസില്‍ മടങ്ങിയെത്തി. സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, പാലോട് രവി എംഎല്‍എ, മുന്‍ എംപി തലേക്കുന്നില്‍ ബഷീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായര്‍, കരകുളം കൃഷ്ണപിള്ള എന്നിവരും അനവധി പ്രദേശികനേതാക്കളും അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.

മണ്ഡലം പ്രസിഡന്റ് വി. അനിരുദ്ധന്‍നായരുടെ അധ്യക്ഷതയില്‍ കലുങ്ക് ജംക്ഷനില്‍ കൂടിയ അനുശോചന യോഗത്തില്‍ സി.എസ്. വിദ്യാസാഗര്‍, പി.എസ്. പ്രശാന്ത്, വി.കെ. മധു, പി.സി. ജനാര്‍ദനന്‍, പി. ബാലകൃഷ്ണന്‍നായര്‍, മസൂദ്, എന്‍. ജയമോഹനന്‍, പി. പുഷ്പാംഗദന്‍, ശ്രീകണ്ഠന്‍നായര്‍, എസ്. കുമാരപിള്ള, മാന്‍കുന്നില്‍ പ്രകാശ്, കെ. വിജയകുമാര്‍, ലാല്‍റോഷിന്‍, എസ്.എന്‍. ക്ളമന്റ്്, എം.എസ്. സെല്‍വന്‍, ഡി. അജയകുമാര്‍ തുടങ്ങിവര്‍ അനുശോചിച്ചു. മണ്ണറ ബാലന്‍െറ സഞ്ചയനം നാളെ രാവിലെ ഒന്‍പതിനു നടക്കും.