പാലോട്:വ്യാജപാസ്‌പോര്‍ട്ട് ഉണ്ടാക്കി വിദേശത്തുകടന്ന ശേഷം നാട്ടില്‍ തിരിച്ചെത്തി പാസ്‌പോര്‍ട്ട് പുതുക്കാന്‍ ശ്രമിക്കവേ യുവാവ് അറസ്റ്റിലായി. പാലോട് പെരിങ്ങമ്മല ചിറ്റൂര്‍, കുണ്ടറപ്പന്‍കാട്ട് സീനാ മല്‍സിലില്‍ എം. ഷെറീഫിനെ (31) യാണ് പാലോട് പോലീസ് അറസ്റ്റ് ചെയ്തത്. 1999ല്‍ വ്യാജപാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് ഇദ്ദേഹം വിദേശത്തേക്ക് കടന്നത്. മടങ്ങിയെത്തി കഴിഞ്ഞ മാസം പാസ്‌പോര്‍ട്ട് പുതുക്കാന്‍ ശ്രമിച്ചതിനിടെയാണ് തട്ടിപ്പ് പുറത്തായത്.
കഴിഞ്ഞ ദിവസം രാവിലെ ഷെറീഫ് വീട്ടിലെത്തിയെന്ന വിവരമറിഞ്ഞ് നെടുമങ്ങാട് ഡിവൈ.എസ്.പി. എം. ഇക്ബാല്‍, പാലോട് സി.ഐ. പ്രദീപ്കുമാര്‍, എസ്.ഐ. ബൈജു, രത്‌നാകരന്‍, കലാം, അനില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ നെടുമങ്ങാട് കോടതി റിമാന്‍ഡ് ചെയ്തു.

