പാലോട്: ഫൈറ്റേഴ്‌സ് നന്ദിയോടും ബ്രിഗേഡ് സ്‌പോര്‍ട്‌സ് അക്കാദമി ബാംഗ്ലൂരും ചേര്‍ന്ന് നടപ്പിലാക്കുന്ന ടാലന്റഡ് അത്‌ലറ്റ് സ്‌കോളര്‍ഷിപ്പി ന്റെ ഉദ്ഘാടനം സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.എസ്.പ്രശാന്ത് നിര്‍വഹിച്ചു.
ഫൈറ്റേഴ്‌സിലെ ഏഴ് നീന്തല്‍ താരങ്ങള്‍ക്ക് പ്രതിമാസം 750 രൂപ വെച്ച് ഒരു വര്‍ഷത്തേയ്ക്കാണ് ബ്രിഗേഡ് സ്‌പോര്‍ട്‌സ് അക്കാദമി സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. എട്ട് കായികതാരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റും വിതരണം ചെയ്തു. പുണെയില്‍ നവംബര്‍ 21 മുതല്‍ നടക്കുന്ന ദേശീയ സ്‌കൂള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്ന ഫൈറ്റേഴ്‌സിലെ നീന്തല്‍ താരങ്ങള്‍ക്കും സ്വീകരണം നല്‍കി. സ്‌കോളര്‍ഷിപ്പുകളുടെ വിതരണം നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവന്‍ നിര്‍വഹിച്ചു. ബ്രിഗേഡ് സ്‌പോര്‍ട്‌സ് അക്കാദമിയുടെ ഓര്‍ഗനൈസിങ് സെക്രട്ടറി, സുരാനന്ദ്, ചീഫ് കോച്ച് ഷിബുകുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം മഞ്ജു മധുസൂദനന്‍, ഡി.ബിജു, ശിവദാസന്‍, അപ്പുക്കുട്ടന്‍നായര്‍ എന്നിവര്‍ പങ്കെടുത്തു.