പെരിങ്ങമ്മല: ഹൃദയത്തിന് തകരാറുള്ള 15 വയസ്സുകാരി ശസ്ത്രക്രിയയ്ക്ക് സഹായം
തേടുന്നു. പാലോട് പെരിങ്ങമ്മല ദൈവപ്പുര ചരുവിളാകത്ത് വീട്ടില്‍ ശശിയുടെയും
ലീലയുടെയും മകള്‍ രേഷ്മയാണ് സഹായം തേടുന്നത്. ഹൃദയത്തിന് ഒരുവട്ടം ശസ്ത്രക്രിയ
നടത്തിയെങ്കിലും രോഗം ഭേദമായില്ല. വീണ്ടും അടിയന്തര ശസ്ത്രക്രിയ വേണമെന്നാണ്
ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. രേഷ്മയുടെ പിതാവ് ശശി ആറുവര്‍ഷമായി ശരീരം
തളര്‍ന്ന് കിടപ്പിലാണ്. രോഗിയായ അമ്മ ലീല കൂലിപ്പണി ചെയ്തുകിട്ടുന്ന തുച്ഛമായ
വരുമാനത്തിലാണീ കുടുംബം കഴിയുന്നത്. സ്വന്തമായി ഭൂമിയോ വീടോ ഇവര്‍ക്കില്ല. വാടക
കെട്ടിടത്തിലാണ് താമസം. രേഷ്മയുടെ ചികിത്സയ്ക്കായി പാലോട് എസ്.ബി.ടി ശാഖയില്‍ അമ്മ
ലീലയുടെ പേരില്‍ 67196076909 എന്ന നമ്പരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്

