പാലോട്: കുട്ടികളുടെ സംസ്ഥാന ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്‍പ്പെടെ നാല് അവാര്‍ഡ് നേടിയ "ലേഡി ഗാന്ധി"യുടെ അരങ്ങിലും അണിയറയിലും മികവുപുലര്‍ത്തിയവരെ ആദരിച്ചു. പാലോട് ബിആര്‍സി നിര്‍മിച്ച ചിത്രത്തിന് മികച്ച ചിത്രം, മികച്ച സംവിധാനം, കലാസംവിധാനം, എഡിറ്റിങ് എന്നിവയ്ക്കാണ് പുരസ്കാരങ്ങള്‍ ലഭിച്ചത്. സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രമണി പി നായര്‍ ഉദ്ഘാടനംചെയ്തു. നന്ദിയോട് പഞ്ചായത്ത് അംഗം അഡ്വ. അനില്‍കുമാര്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി സുലേഖ പുരസ്കാരങ്ങള്‍ വിതരണംചെയ്തു. ലേഡി ഗാന്ധി ചിത്രത്തിന്റെ സംവിധായകന്‍ അരുണേഷ്, നിര്‍മാതാവ് ജി എസ് മോഹനകുമാര്‍, പ്രധാന കഥാപാത്രമായ ആച്ചിയെന്ന ലേഡി ഗാന്ധിയായി വേഷമിട്ട വിതുര യുപിഎസിലെ അനഘ തുടങ്ങിയവര്‍ക്ക് പുരസ്കാരം നല്‍കി.

