പാലോട്: നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകള്‍ പാലോട് പഞ്ചായത്തായിരുന്ന കാലം. അന്നാണ് പഴമക്കാര്‍ കന്നുകാലികളെ വാങ്ങുന്നതിനും വില്‍ക്കുന്നതിനുമായി കാളച്ചന്ത തുടങ്ങിവച്ചത്. അര നൂറ്റാണ്ട് പിന്നിടുമ്പോള്‍ പഴമക്കാരന്റെ കാളച്ചന്ത കേരള കാര്‍ഷിക രംഗത്തുതന്നെ ശ്രദ്ധേയമായ പാലോട് മേളയായി മാറി. സംസ്ഥാനത്ത് അന്‍പതാണ്ട് പിന്നിടുന്ന ജനകീയ മേളയും ഒരു പക്ഷേ പാലോട്‌മേള മാത്രമായിരിക്കും.
1963 ഫിബ്രവരി 7 നാണ് കാളച്ചന്ത ആരംഭിച്ചത്. തുടക്കത്തില്‍ മൂന്നുദിവസമായിരുന്ന കാളച്ചന്ത 1995 മുതല്‍ ഏഴു ദിവസമായി ഉയര്‍ത്തുകയും കാളച്ചന്ത പാലോട് മേളയായി മാറുകയും ചെയ്തു. ഇതോടെ മേള ടൂറിസം വാരാഘോഷമായി മാറി.
വേലം വെട്ടി ജനാര്‍ദനപിള്ള, എം.ശിവതാണുപിള്ള, എം.മാധവന്‍പിള്ള, കുളങ്ങര വാസുപിള്ള തുടങ്ങിയ മികച്ച കര്‍ഷകരും കര്‍ഷക പ്രമാണിമാരും ചേര്‍ന്നാണ് കാളച്ചന്തക്ക് കാര്‍ത്തികദീപം തെളിച്ചത്. 1985 മുതല്‍ യുവാക്കള്‍ മേള ഏറ്റെടുത്തതോടെ കാര്‍ഷിക സാംസ്‌കാരിക മേളയായി മാറി.
പാലോട് മേഖലയിലെ വളര്‍ന്നുവന്ന കലാകാരന്‍മാര്‍ക്ക് ആദ്യം വേദി കിട്ടിയിരുന്നതും പാലോട് മേളയിലായിരുന്നു. സര്‍ക്കാരിന്റെ ഗ്രാന്റുകളില്ലാതെ കേരളത്തില്‍ നടക്കുന്ന ഏറ്റവും വലിയ ജനകീയ മേളയും പാലോട് മേള തന്നെ.
ഇക്കുറി അന്‍പതാമത് മേള ആഘോഷിക്കുമ്പോള്‍ വൈവിധ്യ പൂര്‍ണമായ പരിപാടികളാണ് തയാറാക്കിയിട്ടുള്ളത്. മേളയുടെ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം വിളിച്ചുചേര്‍ത്തു. എം.എം.സലീം (ചെയര്‍മാന്‍), ജോര്‍ജ് ജോസഫ് (ജന.സെക്ര), പി.എസ് ദിവാകരന്‍നായര്‍ (ഖജാ.) എന്നിവരടങ്ങുന്ന കമ്മിറ്റിയായിരിക്കും അന്‍പതാമത് പാലോട് മേളക്ക് ചുക്കാന്‍ പിടിക്കുന്നത്. ഫിബ്രവരി 7ന് തുടങ്ങുന്ന മേള 16ന് സമാപിക്കും.