പാലോട് .ഇന്നലെ രാത്രി ഏഴുമണിയോടെ വാര്‍ത്ത പരന്നു ബ്ലാക്മാനെ പാലോട് പോലീസ് അറസ്റ്റു ചെയ്തു .നാട്ടുകാര്‍ പിടിച്ചു പോലീസില്‍ ഏല്‍പിച്ചു.കണ്ടവര്‍ വരെ ഉണ്ടത്രേ .ഇത് തിരക്കി പത്രം ഓഫീസിലേക്ക് വിളിയുടെ പ്രളയം ആയി .എന്നാല്‍ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് പാലോട് സി ഐ പറഞ്ഞു .ബ്ലാക്ക് മാന്‍ ഭീതി പരന്നതോടെ രാത്രി കാലത്ത് പോലീസ് ഊര്‍ജിത അന്വേഷണം ആണ് നടത്തുന്നത് .എന്നാല്‍ സംശയം തോനുന്ന സ്ഥലങ്ങളില്‍ പോലീസ് നടന്നു പോയാലും ബ്ലാക്ക് മാന്‍ എന്ന് തെറ്റിടരികുകയാണ് ഭയപാടിലായ നാട്ടുകാര്‍ .അതുകൊണ്ട് തന്നെ പോലീസ് വീടുകളില്‍ തട്ടി വിളിച്ചും .വാഹനത്തിന്‍റെ ഹോണ്‍ മുഴക്കിയും ആണ് പെട്രോളിംഗ് ശക്തമാക്കിയിരികുന്നത് .ബ്ലാക്ക് മാന്‍ കേട്ട് കഥയാണെന്നും ജനങ്ങള്‍ പേടിക്കരുത് എന്നും പോലീസ് പറഞ്ഞു


