
വെഞ്ഞാറമൂട്: നാടിനെ നടുക്കിയ ദുരന്തത്തില്‍ നടുക്കം വ...ിട്ടുമാറാതെ ഭരതന്നൂര്‍ഗ്രാമം. ദുരന്തവാര്‍ത്ത നാട്ടുകാര്‍ ആദ്യം മരിച്ചവരുടെ വീടുകളില്‍ അറിയിച്ചില്ല. ഒടുവില്‍ വിവരം അറിയിക്കുമ്പോള്‍ ദുഃഖം താങ്ങാനാകാതെ വീട്ടുകാര്‍ വിങ്ങിപ്പൊട്ടി. വിവരമറിഞ്ഞപ്പോള്‍ മരിച്ചവരുടെ വീടുകളില്‍ കൂട്ടക്കരച്ചില്‍ ഉയര്‍ന്നു. അപകടത്തില്‍ മരിച്ച ഏഴുപേരില്‍ അഞ്ചുപേര്‍ ഭരതന്നൂര്‍ സ്വദേശികളാണ്. ഭരതന്നൂര്‍ നെല്ലിക്കുന്ന് ഉഷസില്‍ ഉഷാകുമാരി (50), മകള്‍ സുനിഷ (30), മരുമകന്‍ അജിത്കുമാര്‍ (38), ചെറുമകന്‍ അമല്‍സുന്ദര്‍ നാരായണ്‍ (3), സഹോദരീ പുത്രനും ഡ്രൈവറുമായ മനീഷ് (32) എന്നിവരാണ് മരിച്ച ഭരതന്നൂര്‍ നിവാസികള്‍. അപകടം നടന്ന പ്രദേശത്തേക്കും ആശുപത്രികളിലേക്കും ഓടിയെത്തുകയായിരുന്നു ബന്ധുക്കളും നാട്ടുകാരും. മരിച്ച ഉഷയുടെ ചെറുമകന്‍ അമല്‍ നാരായണനെ മൂകാംബികയില്‍ എഴുത്തിനിരുത്തിയശേഷം തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെത്തി ക്വാളിസില്‍ വീട്ടിലേക്ക് മടങ്ങവെയാണ് നിലമേലില്‍ ദുരന്തമുണ്ടായത്. ദുരന്തത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച ഭരതന്നൂരില്‍ ഹര്‍ത്താല്‍ ആചരിച്ചു.
(കടപ്പാട് ദേശാഭിമാനി )

