WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Saturday, December 29, 2012

ബന്ധുക്കളെ കൊണ്ടുവരാനുള്ള യാത്ര ഷാജിയുടെ ജീവനും കവര്‍ന്നു

ഭരതന്നൂര്‍: മൂകാംബികയില്‍ തീര്‍ത്ഥാടനത്തിന് പോയി മടങ്ങിയ ബന്ധുക്കളെ തിരികെ കൊണ്ടുവരാനുള്ള ഷാജിയുടെ യാത്ര ദുരന്തത്തിലേക്കായി. സംസ്ഥാനപാതയില്‍ നിലമേല്‍ ശാസ്താക്ഷേത്രത്തിന് സമീപം വാഹനാപകടത്തില്‍ മരിച്ച ഭരതന്നൂര്‍ ആമത്തറ സനീഷ് ഭവനില്‍ ഷാജി എന്ന മനീഷ് (35) തന്റെ കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയങ്കരനായിരുന്നു. ചെറുപ്പത്തിലെ തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതില്‍ ഷാജി വൈമനസ്യം കാട്ടിയിരുന്നില്ല.

ഷാജിയുടെ വിവാഹം കഴിഞ്ഞിട്ട് ഒരുവര്‍ഷമേ ആയിട്ടുള്ളൂ. ഭാര്യ ജിജിയും അമ്മയും രണ്ട് അനുജന്‍മാരുമായി ജീവിതവിജയത്തിന്റെ പുതിയ സ്വപ്നങ്ങള്‍ കണ്ടുതുടങ്ങുന്ന സമയത്താണ് ദുരന്തമെത്തുന്നത്. ഭരതന്നൂര്‍ അമ്മന്‍കോവിലില്‍ ഉത്സവം കാണാന്‍ പോയതിന് ശേഷമാണ് ഷാജി മൂകാംബികയില്‍ നിന്നും മടങ്ങിയെത്തിയ അമ്മയുടെ അനുജത്തിയേയും കുടുംബത്തേയും തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും കൂട്ടിക്കൊണ്ടു വരാനായി പോയത്.

ഷാജിയുടെ മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെ വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.