പാലോട്: കറുത്ത രൂപത്തെ കണ്ട് നാട്ടുകാര്‍ വീടിനകത്ത് ഒതുങ്ങിയതോടെ പെരിങ്ങമ്മല, പാലോട് മേഖലകളില്‍ മോഷണം വ്യാപകമായി. പാലോട്, കള്ളിപ്പാറ, പ്ലാവറ മേഖലകളിലാണ് ആദ്യമായി ബ്ലാക്ക്മാന്‍ കഥ പ്രചാരത്തിലായത്. വീടിന് സമീപത്ത് ഒളിച്ചുനില്‍ക്കുന്ന കറുത്തരൂപത്തെപ്പറ്റിയുള്ള പ്രചാരണം വ്യാപകമായി. വെള്ളിയാഴ്ച പറങ്കിമാംവിള കോളനി, കൊച്ചുപനങ്ങോട് പ്രദേശത്തായിരുന്നു ബ്ലാക്ക്മാന്‍കഥ ഇറങ്ങിയത്.
പിറ്റേന്ന് രാത്രിയില്‍ തന്നെ ഈ പ്രദേശത്തുനിന്നും റബ്ബര്‍ഷീറ്റ് മോഷണംപോയി. ബ്ലാക്ക്മാനെ കണ്ടു എന്ന് പറയുന്നതല്ലാതെ കണ്ടവരാരും രംഗത്തുവന്നിട്ടില്ല. ഇതിനിടെ ഈ സംഘത്തിന് പിന്നില്‍ ചില സംഘടനകളുടെ പേരും നാട്ടില്‍ പ്രചാരത്തിലാണ്. ആരുടെ നേരെയും ആക്രമണങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും നന്ദിയോട്, പെരിങ്ങമ്മല, പാങ്ങോട്, കല്ലറ പഞ്ചായത്തുകളില്‍ സന്ധ്യകഴിഞ്ഞാല്‍ ഭീതിയാണ്.
വീട്ടുകാരെല്ലാം ബ്ലാക്ക്മാന്‍ പേടിയില്‍ വീടിന് പുറത്തിറങ്ങാതായതോടെ റബ്ബര്‍ഷീറ്റ്, ആട്, കോഴി തുടങ്ങിയവയെല്ലാം മോഷണംപോയിത്തുടങ്ങി. പാലോട് മേഖലയില്‍ ചെറുപ്പക്കാര്‍ ഗ്രൂപ്പുകളായി സംഘടിച്ച് രംഗത്തുവന്നതോടെ ബ്ലാക്ക്മാനെ കാണാനില്ല. അപ്പോഴാണ് പെരിങ്ങമ്മല പ്രദേശത്ത് ബ്ലാക്ക്മാന്‍ കഥ പ്രചാരത്തിലായത്. പോലീസിന്റെ രാത്രികാല പട്രോളിങ് മുടങ്ങിയതാണ് പ്രശ്‌നങ്ങള്‍ക്കൊക്കെയും അടിസ്ഥാനകാരണമെന്ന് പൊതുജനങ്ങളും വ്യാപാരികളും പറയുന്നു.