പെരിങ്ങമ്മല: ഇടിഞ്ഞാര്‍ ഗവ. കാണി ഹൈസ്‌കൂളിലെ കുട്ടികള്‍ക്ക് സൗജന്യമായി നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡിന്റെയും സ്‌കൂള്‍ ഡയറിയുടെയും വിതരണം ജില്ലാ പഞ്ചായത്തംഗം സോഫി തോമസ് ഉദ്ഘാടനംചെയ്തു. പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.വത്സല അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ബ്ലോക്ക് അംഗം ബി.പവിത്രകുമാര്‍, ഗ്രാമപ്പഞ്ചായത്തംഗം ഡി. പുഷ്‌കരാനന്ദന്‍ നായര്‍, അന്നമ്മ തോമസ്, സ്‌കൂള്‍ പ്രഥമാധ്യാപിക പി.ശോഭനകുമാരി, പി.ടി.എ. പ്രസിഡന്റ് എം.ജോയി, ആര്‍.ബിന്ദു എന്നിര്‍ പ്രസംഗിച്ചു. പൂര്‍വവിദ്യാര്‍ഥി എസ്.മോഹന്‍ദാസാണ് മുഴുവന്‍ കുട്ടികള്‍ക്കും കാര്‍ഡും ഡയറിയും സംഭാവനചെയ്തത്.

