വിതുര: വിതുര ഗ്രാമപ്പഞ്ചായത്ത് മണലി വാര്‍ഡില്‍
ചെമ്പിക്കുന്ന് വനമേഖലയിലെ ആദിവാസി വിദ്യാര്‍ഥികള്‍ക്ക് പ്രധാന റോഡിലെത്താന്‍
ജീപ്പ് സര്‍വീസ് അനുവദിക്കുമെന്ന വാഗ്ദാനം ഐ.ടി.ഡി.പി. അധികൃതര്‍
പാലിക്കുന്നില്ലെന്ന് പരാതി. വനത്തില്‍ വരള്‍ച്ച തുടങ്ങിയതോടെ പട്ടികവര്‍ഗ
സെറ്റില്‍മെന്റുകളിലേക്ക് കാട്ടുപോത്തുകള്‍ കൂട്ടമായി ഇറങ്ങുകയാണ്. കാനന
പാതയിലൂടെയുള്ള കാല്‍നടയാത്രക്കാര്‍ക്ക് കാട്ടുപോത്തിന്‍ കൂട്ടം ഭീഷണിയായതിനാല്‍
വിദ്യാര്‍ഥികളുടെ പഠനവും പ്രതിസന്ധിയിലായി.
പൊടിയക്കാലയില്‍
കെ.എസ്.ആര്‍.ടി.സി. ബസ് എത്തിയതിനെത്തുടര്‍ന്ന് ഇവിടത്തെ ജീപ്പ് സര്‍വീസ്
ഐ.ടി.ഡി.പി. നിര്‍ത്തിയിരുന്നു. ഈ സേവനം ചെമ്പിക്കുന്നില്‍ തുടങ്ങാന്‍ പട്ടികവര്‍ഗ
വകുപ്പും വനം വകുപ്പും സമ്മതിച്ചിരുന്നതാണെന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്
എല്‍.വി. വിപിന്‍ പറയുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും തീരുമാനം
നടപ്പാവുന്നില്ല..
ചെമ്പിക്കുന്ന്, അല്ലത്താര. കൊമ്പ്രാന്‍കല്ല്, പള്ളിപ്പുര
കരിക്കകം, കല്ലന്‍കുടി തുടങ്ങിയ ഇടങ്ങളിലെ വിദ്യാര്‍ഥികളാണ് കാട്ടുപോത്ത് ഭീഷണി
നേരിടുന്നത്.
ഉള്‍വനങ്ങളിലെ ജലസ്രോതസ്സുകള്‍
വരണ്ടുതുടങ്ങിയതിനെത്തുടര്‍ന്നാണ് കാട്ടുപോത്ത്, മ്ലാവ്, കാട്ടുപന്നി തുടങ്ങിയവ
കൂട്ടത്തോടെ സെറ്റില്‍മെന്റുകളിലേക്ക് ഇറങ്ങിയത്. ആദിവാസികളുടെ കൃഷിയിടങ്ങളില്‍
പലതും വന്യമൃഗങ്ങള്‍ തിന്നും ചവിട്ടിമെതിച്ചും നശിപ്പിക്കുകയാണ്. ജീപ്പ് സര്‍വീസ്
അനുവദിക്കണമെന്ന് കാണിച്ച് സ്പീക്കര്‍ ജി. കാര്‍ത്തികേയന് നിവേദനം നല്‍കിയതായി
പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.


