പാലോട്:നാലുഭാഗത്തും മുള്ളുവേലി. നടുക്ക് ആലംബമറ്റ എട്ട് കുടുംബങ്ങള്‍. ഇവര്‍ നടന്നുപോകാന്‍ ഉപയോഗിച്ചിരുന്ന തോടുപോലും മുള്ളുകമ്പി കെട്ടി അടച്ചുകഴിഞ്ഞു. പുറത്തിറങ്ങാന്‍ ഗതിയില്ലാത്ത വിഷമവൃത്തത്തിലാണ് പാങ്ങോട് പഞ്ചായത്തിലെ എക്‌സ് കോളനിക്കു സമീപത്തെ പാലുവള്ളി കോളനിക്കാര്‍.തിരുവനന്തപുരം-തെങ്കാശി റോഡില്‍ തോട്ടിന്റെ അരികില്‍ പാങ്ങോട് പഞ്ചായത്ത് മിച്ചഭൂമി നല്‍കി പാര്‍പ്പിച്ച എട്ടു കുടുംബങ്ങളാണ് ഗുണ്ടകളുടേയും സമീപവസ്തുഉടമയുടേയും ഭീഷണിയില്‍പ്പെട്ട് കഴിയുന്നത്.
പ്രമാണത്തില്‍ കോളനിക്കാര്‍ക്ക് പുറത്തിറങ്ങാന്‍ വഴി നിശ്ചയിച്ചിട്ടുണ്ട്. രണ്ടുവര്‍ഷമായി അത് ഉപയോഗിച്ചുവരുന്നു. പെട്ടെന്നൊരു ദിവസം സമീപവസ്തുഉടമ വഴി മതില്‍കെട്ടി അടച്ചു. ഇത് ചോദ്യം ചെയ്ത നാട്ടുകാരേയും കോളനി നിവാസികളേയും പാങ്ങോട് പോലീസ് ഗുണ്ടകളെ കൊണ്ടുവന്ന് വിരട്ടി ഓടിച്ചുവെന്ന് ആക്ഷേപമുണ്ട്. കോളനിക്കാര്‍ സമീപദിവസങ്ങളില്‍ നടന്നുകൊണ്ടിരുന്ന തോടും പോലീസിന്റെ സാന്നിധ്യത്തിലാണ് മുള്ളുകമ്പി കെട്ടി അടച്ചത്. ഗ്രാമപ്പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ നടവഴി കിളച്ചുമറിച്ച് വാഴയും നട്ടതോടെ എട്ട് കുടുംബങ്ങള്‍ക്ക് പുറത്തിറങ്ങാനാവാത്ത സ്ഥിതിയായി. സ്വന്തമായി കിണര്‍, കക്കൂസ് ഒന്നുമില്ലാത്ത എട്ട് കുടുംബങ്ങള്‍ ഇതോടെ സങ്കടത്തുരുത്തിലായി. വിഷ്ണു, ശരത്ത്, വിജിത എന്നിവരുടെ സ്‌കൂളില്‍പോക്കും ദേവികയുടേയും പൂജയുടേയും അങ്കണവാടിയാത്രയും നിലച്ചു.ശ്യാമള, രാധ, ബിന്ദു, ആരിഫ, സന്ധ്യ, സോമന്‍, സതീഷ്, കുമാരി എന്നിവരുടെ കുടുംബങ്ങളാണ് ഇവിടെ മൂന്നുസെന്റ് പുരയിടത്തില്‍ കഴിയുന്നത്. വഴിവേണമെന്നാവശ്യപ്പെട്ട് ഇവര്‍ നല്‍കിയ പരാതിയില്‍ ആര്‍.ഡി.ഒയും കളക്ടറും അനുകൂലതീരുമാനം എടുത്തു. എന്നാല്‍ ഉത്തരവ് നടപ്പാക്കേണ്ട പാങ്ങോട് പോലീസ് കോളനി നിവാസികളെ വിരട്ടി ഓടിക്കുകയും കള്ളക്കേസുകളെടുക്കുകയുമാണെന്ന് പരാതിയുണ്ട്. വനിതാ പോലീസിന്റെ സാന്നിധ്യമില്ലാതെ രാത്രി എട്ട്മണിക്കുശേഷം സ്ത്രീകളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്. പഞ്ചായത്ത് മൂന്നുസെന്റ് വസ്തുതരുമ്പോള്‍ അതില്‍ വഴിയും പറഞ്ഞിട്ടുണ്ടായിരുന്നു. സമീപവസ്തു ഉടമ പോലീസിന്റെ സഹായത്തോടെ അത് അടച്ചതാണെന്നും കുമാരിയും ശ്യാമളയും പറയുന്നു.