പാലോട്: സംസ്ഥാനത്തെ 3386 താത്കാലിക ജീവനക്കാരെ കെ.എസ്.ആര്‍.ടി.സി. സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് വന്നപ്പോള്‍ 21 വര്‍ഷത്തിലധികം ജോലിചെയ്ത 300 ലധികം ജീവനക്കാര്‍ പുറത്തായതായി പരാതി. എന്നാല്‍ പത്തുവര്‍ഷം മാത്രം പണി ചെയ്തവരും 65 വയസ്സ് പിന്നിട്ടവരും സ്ഥിരപ്പെടുത്തിയവരുടെ ലിസ്റ്റില്‍ ഇടംപിടിക്കുകയും ചെയ്തത്രെ. കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്ത് തയ്യാറാക്കിയ ലിസ്റ്റിലാണ് സ്ഥിരപ്പെടുത്തല്‍ തീരുമാനമെടുത്തതെന്നും ഈ സര്‍ക്കാര്‍ വന്ന് ലിസ്റ്റ് പുറത്തിറങ്ങിയപ്പോഴാണ് സംസ്ഥാനത്താകെ 300 ലധികം ജീവനക്കാര്‍ ആനുകൂല്യങ്ങള്‍ ഒന്നുമില്ലാതെ പടിക്കുപുറത്തായതെന്നും പുറത്താക്കപ്പെട്ട ജീവനക്കാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രായം കവിഞ്ഞു എന്നകാരണമാണ് 20 വര്‍ഷം കെ.എസ്.ആര്‍.ടി.സിയില്‍ പണിയെടുത്തിരുന്ന തങ്ങളുടെ പിരിച്ചുവിടല്‍ ഉത്തരവില്‍ പറയുന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു. ഡിസംബര്‍ 31 നാണ് പിരിച്ചുവിടല്‍ ഉത്തരവ് നല്‍കിയത്.
ജില്ലയിലാകെ 82 ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ഇവര്‍ക്കെല്ലാം പിരിഞ്ഞുപോകാന്‍ അതത് ഡി.ടി.ഒ. മാരാണ് ഉത്തരവ് നല്‍കിയിട്ടുള്ളത്. യാത്രാപാസ്, പെന്‍ഷന്‍, പിരിഞ്ഞുപോകുമ്പോള്‍ ലഭിക്കേണ്ട നിശ്ചിത ആനുകൂല്യങ്ങള്‍ ഒന്നും നല്‍കിയിട്ടുമില്ല. പിരിച്ചുവിട്ടവരില്‍ ഭൂരിപക്ഷം പേരും കണ്ടക്ടര്‍മാരാണ്. നീതീകരണമില്ലാത്ത ന്യായങ്ങള്‍നിരത്തി തങ്ങളെ പിരിച്ചുവിട്ട നടപടി പിന്‍വലിക്കണമെന്നും തങ്ങള്‍ക്കും അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പിരിച്ചുവിടപ്പെട്ടവര്‍ മുഖ്യമന്ത്രി, ട്രാന്‍സ്‌പോര്‍ട്ട് വകുപ്പുമന്ത്രി എന്നിവരെ നേരില്‍ കണ്ട് പരാതി നല്‍കിയിട്ടുണ്ട്. ആര്‍. മോഹനന്‍, സി. സുബ്രഹ്മണ്യന്‍പിള്ള, ജി. ജസ്റ്റിന്‍, വി. വിജയകുമാര്‍, ഡി. വിജയന്‍, ജെ. ശ്രീധരന്‍ നായര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.