പാങ്ങോട് . മേഖലയില്‍ നാട്ടിലും കാട്ടിലും കാട്ടുപന്നികളുടെ ആക്രമണം രൂക്ഷമാകുന്നു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും തൊഴിലാളികള്‍ക്കും പരുക്കേല്‍ക്കുന്നതു പതിവായി. കഴിഞ്ഞ ദിവസം കാട്ടില്‍ ജോലി ചെയ്യുകയായിരുന്ന കാടുവെട്ട് തൊഴിലാളി ഭരതന്നൂര്‍ കൊച്ചുവയല്‍ ഷീബാ ഭവനില്‍ സരസ്വതിഅമ്മ (58)യ്ക്കു പന്നിയുടെ കുത്തേറ്റു പരുക്കേറ്റതാണ് അവസാന സംഭവം. വനം വകുപ്പിനു വേണ്ടി കൊച്ചാലുംമൂട് ഭാഗത്തു കാട് വെട്ടിക്കൊണ്ടിരിക്കുമ്പോള്‍ കുറ്റിക്കാട്ടില്‍ നിന്നു പാഞ്ഞുവന്ന പന്നി കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.
ഇരുകാലുകള്‍ക്കും പരുക്കേറ്റതിനെത്തുടര്‍ന്നു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേഖലയില്‍ ഇറങ്ങുന്ന പന്നിക്കൂട്ടം കാര്‍ഷികവിളകള്‍ നശിപ്പിക്കുന്നതു കാരണം വന്‍ നഷ്ടമാണു കര്‍ഷകര്‍ക്കുണ്ടാകുന്നത്. കാട്ടില്‍ നിന്നു നാട്ടിന്‍പുറത്തേക്ക് എത്തുന്ന ഇവ വഴിയാത്രക്കാരെയും വീടുകള്‍ക്കു മുന്നില്‍ നില്‍ക്കുന്നവരെയും ആക്രമിക്കും. ജനവാസ കേന്ദ്രത്തിലെ വനമേഖലയില്‍ ശക്തമായ വേലി നിര്‍മിച്ചു നാട്ടുകാരുടെ ജീവന്‍ രക്ഷിക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.