പാലോട്. ഇടിഞ്ഞാര്‍ മങ്കയത്ത് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എ.എം. അബ്ദയുടെ വസ്തുവിലെ മുള്ളുവേലി സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചു. മുള്ളുകമ്പികള്‍ കട്ട് ചെയ്തും കല്ലുകള്‍ പൊട്ടിച്ചും നശിപ്പിക്കുകയായിരുന്നു. ചാരായവാറ്റുകാരും മണലൂറ്റുകാരുമാണ് ഇതിനു പിന്നിലെന്ന് ആരോപണമുണ്ട്. പൊലീസില്‍ പരാതി നല്‍കി. പ്രതികളെ കണ്ടെത്തണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.

