വിതുര: എല്ലാ അര്‍ത്ഥത്തിലും ഒറ്റപ്പെട്ടുപോയ കുടുംബത്തിന് യുവാക്കളുടെ സഹായഹസ്തം. തൊളിക്കോട് ആനപ്പെട്ടി കുമളിക്കുന്നിലെ പ്രഭകുമാരിയുടെ കുടുംബത്തിനാണ് ആനപ്പെട്ടി ബ്രദേഴ്‌സ് എന്ന കൂട്ടായ്മ തുണയായത്. കൂലിപ്പണിക്കാരനായിരുന്ന ഭര്‍ത്താവ് രണ്ടുമാസം മുമ്പ് വാഹനാപകടത്തില്‍ മരിച്ചു. അമ്മ അര്‍ബുദരോഗി. ജന്മനാ വികലാംഗനായ മകന്‍. ഇതാണ് പ്രഭയുടെ കുടുംബം. ആനപ്പെട്ടി സന്തോഷ്, പ്രദീപ്, സഫീര്‍ ആനപ്പെട്ടി, ഷംനാദ്, അന്‍സാരി, മണിക്കുട്ടന്‍, ഷഫീര്‍, ബൈജു, സുരേഷ് തുടങ്ങിയവരാണ് ബ്രദേഴ്‌സ് കൂട്ടായ്മയില്‍ സുമനസുകളില്‍ നിന്ന് പണം സ്വരൂപിച്ചത്. ആദ്യഗവുഡായി 10,555 രൂപ കഴിഞ്ഞദിവസം കുടുംബത്തിന് കൈമാറി.

