WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Sunday, January 12, 2014

ബസ്സുകള്‍ പതിവായി മുടങ്ങുന്നു

പാലോട്: ചെല്ലഞ്ചിയിലേക്കുള്ള ബസ്സുകള്‍ പതിവായി മുടങ്ങുന്നതായി പരാതി. വൈകുന്നേരം 6.30 ന് വരുന്ന നെടുമങ്ങാട്- ചെല്ലഞ്ചി ബസ്സും 10.20 ന് എത്തുന്ന ചെല്ലഞ്ചി സ്റ്റേ ബസ്സുമാണ് പതിവായി മുടങ്ങുന്നത്. നേരത്തേ 12.50 ന് ചെല്ലഞ്ചിയില്‍ നിന്നും നെടുമങ്ങാട്ടേക്ക് പോയിരുന്ന ബസ്സിന്റെ സമയത്തിലും വ്യത്യാസം വരുത്തി.

പേരയം-പാലോട് റൂട്ടിലോടുന്ന ചില സ്വകാര്യ ബസ്സുകളെ സഹായിക്കാനാണ് ഈ നടപടിയെന്ന് നെടുമങ്ങാട് ഡി.ടി.ഒ.യ്ക്ക് നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ബസ് ഓടാത്തതിന്റെ കാരണം തിരക്കിയാല്‍ കണ്ടക്ടര്‍ ഇല്ലായെന്ന മറുപടിയാണ് പാലോട് ഡിപ്പോയില്‍ നിന്നും സ്ഥിരമായി കിട്ടുന്നതെന്ന് ചെല്ലഞ്ചി സ്വദേശി ബൈജു പറയുന്നു.