പാലോട്. പാലോട് ടൌണിനെ പ്രകാശപൂരിതമാക്കി എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നു പാലോട് ജംക്ഷനില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച്ഓണ്‍ കര്‍മം എ. സമ്പത്ത് എംപി നിര്‍വഹിച്ചു. തുടര്‍ന്നു നടന്ന സമ്മേളനവും എംപി ഉദ്ഘാടനം ചെയ്തു.
ലൈബ്രറി കൌണ്‍സില്‍ ജില്ലാ പ്രസിഡന്റ് വി.കെ. മധുവിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ- വ്യാപാര സംഘടനാ പ്രതിനിധികള്‍ അടക്കം അനവധി പേര്‍ സംബന്ധിച്ചു.


