പാലോട്. നന്ദിയോട് പഞ്ചായത്തിലെ ഏക ജെഎസ്എസ് പഞ്ചായത്ത് അംഗം എസ്.ഡി. നിമി കോണ്‍ഗ്രസിലേക്ക്. ജെഎസ്എസ് യുഡിഎഫ് വിടാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നു പഞ്ചായത്തിലെ മറ്റെല്ലാ പ്രാദേശിക നേതാക്കളും ഗൌരിയമ്മയോടൊപ്പം പോയിരുന്നു. കഴിഞ്ഞദിവസം നടന്ന യുഡിഎഫ് കണ്‍വന്‍ഷനില്‍ ജെഎസ്എസ് ഗൌരിയമ്മ വിഭാഗം വിട്ടുനിന്നെങ്കിലും നിമിയും പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു.

