പാങ്ങോട്. കല്ലറ, പാങ്ങോട് മേഖലകളില്‍ മോഷണം പെരുകുന്നു, ജനം ഭീതിയില്‍. മൂന്നാഴ്ചയ്ക്കുള്ളില്‍ അഞ്ച് വീടുകളില്‍ മോഷണം നടന്നു. മൂന്ന് വാഹനങ്ങളും മോഷണം പോയി. റബ്ബര്‍ഷീറ്റ് ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ നിരവധി വീടുകളില്‍ നിന്നും മോഷണം പോയി. മോഷണം സംബന്ധിച്ച് പാങ്ങോട് പൊലിസില്‍ പരാതി നല്‍കിയെങ്കിലും പ്രതികളെ ആരെയും പിടികൂടിയിട്ടില്ല. പാങ്ങോട് പുത്തന്‍പള്ളിക്ക് സമീപം ന്യൂബംഗാവില്‍ സുനില്‍കുമാറിന്റെ വീട്ടില്‍ നടന്ന കവര്‍ച്ചയില്‍ ഭാര്യ ശരണ്യയുടെ കഴുത്തില്‍ കിടന്ന ഒന്നര പവന്റെ മാലയും പഴ്സിലുണ്ടായിരുന്ന പണവും കവര്‍ച്ച ചെയ്തതാണ് പാങ്ങോട് മേഖലയില്‍ ഒടുവില്‍ നടന്ന മോഷണം.

