വിതുര: യു.ഡി.എഫ്. വിതുര പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ യുവജനക്ഷേമബോര്‍ഡ് വൈസ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അനിരുദ്ധന്‍ നായര്‍ ആധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം അഡ്വ.എല്‍.ബീന, പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിന്‍, അഡ്വ.സി.എസ.് വിദ്യാസാഗര്‍, എന്‍.എസ്. കഌമന്റ്, മേമല വിജയന്‍, അഡ്വ.ബി.ആര്‍.എം.ഷഫീര്‍, ജി.ഡി.ഷിബുരാജ്, എ.എ‚.റഷീദ്, അസീസ് റാവുത്തര്‍, ചെറ്റച്ചല്‍ മനോഹരന്‍, മേമല രാജന്‍, മീനാങ്കല്‍ പൊടിയന്‍കുട്ടി, എം.എസ്.സെല്‍വന്‍, കെ.ആര്‍.വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

