WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Wednesday, March 26, 2014

തെന്നൂര്‍ അങ്കണവാടി: അടച്ചവഴി പോലീസ് തുറന്നുകൊടുത്തു

പാലോട്: തെന്നൂര്‍ അങ്കണവാടിയിലേക്ക് കുട്ടികള്‍ക്ക് കയറാനാവാത്തവിധം അയല്‍വാസി അടച്ചുവച്ചിരുന്ന വഴി പാലോട് പോലീസ് തുറന്നുകൊടുത്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.വത്സല, എസ്.ഐ. ഡി.ഷിബു എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് വഴി തുറന്നുകൊടുത്തത്. എന്നാല്‍, എസ്.ഐ.യും സംഘവും സ്ഥലത്തുനിന്നുപോയി മണിക്കൂറുകള്‍ക്കുള്ളില്‍ ഇതേ വ്യക്തിയുടെയും വാര്‍ഡ് അംഗത്തിന്റെയും നേതൃത്വത്തില്‍ വീണ്ടും ഭാഗികമായി അടച്ചതായി പരാതിയുയര്‍ന്നു.
ഞായറാഴ്ചയാണ് അങ്കണവാടിയിലേക്കുള്ള വഴി അടച്ചത്. തിങ്കളാഴ്ച അധികൃതര്‍ പാലോട് പോലീസിന് പരാതിനല്‍കി. ചൊവ്വാഴ്ച 12 മണിയോടെയാണ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിയത്. അങ്കണവാടിയിലേക്കുള്ള വഴി പോലീസ്തന്നെ തുറന്നുകൊടുത്തു. എന്നാല്‍, ചൊവ്വാഴ്ച കുട്ടികളാരും എത്തിയിരുന്നില്ല. അധ്യാപികയും സഹായിയും മാത്രമേ അങ്കണവാടിയിലുണ്ടായിരുന്നുള്ളു.
നടവഴിക്ക് ഇരുവശത്തുനിന്നും മൂന്നടി സ്ഥലം എടുത്ത് അങ്കണവാടിക്ക് വഴി നിര്‍മിക്കാന്‍ തീരുമാനിച്ചശേഷമാണ് ഉദ്യോഗസ്ഥസംഘം മടങ്ങിയത്. പ്രസിഡന്റ് പി. വത്സല, പാലോട് എസ്.ഐ. ഷിബു, വാര്‍ഡംഗങ്ങളായ മണ്‍പുറം റഷീദ്, കൊച്ചുവിള അന്‍സാരി, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി, സാമൂഹ്യക്ഷേമവകുപ്പ് സി.ഡി.പി.ഒ. വിജയലക്ഷ്മി, സൂപ്പര്‍വൈസര്‍ രാജലക്ഷ്മി എന്നിവരായിരുന്നു അങ്കണവാടിയിലെത്തി പ്രശ്‌നപരിഹാരത്തിന് നേതൃത്വം നല്‍കിയത.്
പോലീസും ഉദ്യോഗസ്ഥരും മടങ്ങി ഒരു മണിക്കൂറിനകമാണ് വേലിക്കല്ലുകള്‍ പിഴുതുമാറ്റിയിട്ട് വഴി ഭാഗികമായി അടച്ചത്. ഇതുസംബന്ധിച്ച് തെന്നൂര്‍ ഐശ്വര്യയില്‍ രവീന്ദ്രന്‍ നായര്‍ പാലോട് പോലീസില്‍ പരാതി നല്‍കി.