പാലോട്: അമ്മാവനെ കൊന്നയാളുടെ കൈവെട്ടി ശവക്കല്ലറയില്‍ കൊണ്ടുെവച്ച കേസിലെ പ്രതി പത്ത് വര്‍ഷത്തിനുശേഷം പിടിയില്‍. പെരിങ്ങമ്മല കാട്ടിലക്കുഴി പുളിമൂട് മണ്‍പുറത്ത് വീട്ടില്‍ കാട്ടിലക്കുഴി മധു (46) വാണ് പാലോട് പോലീസിന്റെ പിടിയിലായത്. അമ്മാവനായ സോമനെ കൊന്ന കൊട്ടുവടി ഷാജിയുടെ കൈവെട്ടിയെടുത്ത് ശവക്കല്ലറയില്‍ കൊണ്ടിട്ടശേഷം ഇയാള്‍ ഒളിവിലായിരുന്നെന്ന് പോലീസ് പറഞ്ഞു. നെടുമങ്ങാട് ഡിവൈ.എസ്.പി. വൈ.ആര്‍. റസ്റ്റം, പാലോട് സി.ഐ. ശ്യാംലാല്‍, എസ്.ഐ. ഡി. ഷിബുകുമാര്‍, സി.പി.ഒ. മാരായ ശശി, സനല്‍, സുനിലാല്‍, വിജയന്‍ എന്നിവര്‍ ചേര്‍ന്ന് നെട്ടയത്തുനിന്നാണ് മധുവിനെ അറസ്റ്റ് ചെയ്തത്. ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട ഇയാളെ കോടതി റിമാന്റ് ചെയ്തു

