പാലോട്. പാണ്ടിയന്‍പാറ പ്രദേശത്തു സ്വാഭാവിക വനം നശിപ്പിച്ചു മാഞ്ചിയം, അക്കേഷ്യ മരങ്ങള്‍ നടുന്നതു തടയാനും കൃഷി നശിപ്പിക്കുന്ന വന്യമൃഗ ശല്യത്തിനെതിരെ കര്‍ഷക കൂട്ടായ്മ നടത്തി അധികാരികള്‍ക്കു മുന്നില്‍ പ്രതിഷേധിക്കാനും ജലക്ഷാമം മുന്നില്‍ക്കണ്ടുള്ള പരിഹാര നടപടികള്‍ സ്വീകരിക്കാനും പാണ്ടിയന്‍പാറ ഗ്രീന്‍വാലി റസിഡന്റ്്സ് അസോസിയേഷന്റെ വാര്‍ഷിക കൂട്ടായ്മ തീരുമാനിച്ചു.
വന്യമൃഗ ശല്യത്തിനെതിരെ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന ശക്തമായ വികാരമാണു യോഗത്തില്‍ പങ്കെടുത്തു സംസാരിച്ചവര്‍ പ്രകടിപ്പിച്ചത്. പാലോട് വിശാഖ് ഓഡിറ്റോറിയത്തില്‍ നടന്ന കൂട്ടായ്മ ഡി. കുട്ടപ്പന്‍നായര്‍ ഉദ്ഘാടനം ചെയ്തു. അയ്യപ്പന്‍നായരുടെ അധ്യക്ഷതയില്‍ അരുണ്‍രാജ് വരവുചെലവു കണക്ക് അവതരിപ്പിച്ചു.

