WELCOME
Monday, March 31, 2014
സമ്പത്ത് കിഴക്കന്‍ മലയോര മേഖലാ പഞ്ചായത്തുകളിലെത്തി
വിതുര. ലോക്സഭ തിരഞ്ഞെടുപ്പു പ്രചാരണാര്‍ഥം ഡോ. എ. സമ്പത്ത് ഇന്നലെ കിഴക്കന്‍ മലയോര മേഖലാ ഗ്രാമപഞ്ചായത്തുകളിലെത്തി. വിതുര, തൊളിക്കോട് പഞ്ചായത്തിന്റെ വിവിധയിടങ്ങളില്‍ അദ്ദേഹം വോട്ടഭ്യര്‍ഥന നടത്തി. ആവേശോജ്വല സ്വീകരണമാണ് അദ്ദേഹത്തിനു ലഭിച്ചത്. പലയിടങ്ങളിലും അണികളുടെ തിരക്ക് അഭുതപൂര്‍വമായിരുന്നു. സാധാരണക്കാരോടും തൊഴിലാളികളോടും കര്‍ഷകരോടും അദ്ദേഹം ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ എടുത്തുപറഞ്ഞ് വോട്ട് ചോദിച്ചു. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ അനുഗമിച്ചു.

