കുറഞ്ഞത് 145 ചതുരശ്ര കിലോമീറ്റര്‍
തിരുവനന്തപുരം: ഡോ. ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റി ശിപാര്‍ശ പ്രകാരം തിരുവനന്തപുരം ജില്ലയില്‍ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ (ഇ.എസ്.എ) അതിര്‍ത്തി പുനക്രമീകരിച്ചപ്പോള്‍ അമ്പൂരിയും വിതുരയും പെരിങ്ങമ്മലയുംഅടക്കമുള്ള ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കി. മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റും ഇ.എസ്.എക്ക് പുറത്താണ്. ഏഴു വില്ലേജുകളിലെ 612 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് ഡോ.കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഇ.എസ്.എയായി നിര്‍ദേശിച്ചിരുന്നത്. ഇപ്പോഴിത് 467.11 ചതുരശ്ര കിലോമീറ്ററായാണ് കുറഞ്ഞത്.
പെരിങ്ങമ്മല വില്ലേജിലെ പെരിങ്ങമ്മല, മാന്തുരത്തി, എലവുപാലം എന്നീ പ്രദേശങ്ങളെ ഒഴിവാക്കിയപ്പോള്‍ അവശേഷിക്കുന്ന ഇ.എസ്.എ 94.14 ചതുരശ്ര കിലോമീറ്ററാണ് . തെന്നൂര്‍ വില്ലേജിലെ ഇ.എസ്.എ 88.47 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞു. മണൂര്‍ക്കരയില്‍ 71.82 ചതുരശ്ര കിലോമീറ്റാണ് ഇ.എസ്.എ. കോട്ടൂര്‍, കുറ്റിച്ചല്‍ എന്നീ പ്രദേശങ്ങളാണ് ഒഴിവാക്കപ്പെട്ടത്. വഴിച്ചല്‍ വില്ലേജില്‍ ഇ.എസ്.എയായി അവശേഷിക്കുന്നത് 104.50 ചതുരശ്ര കിലോമീറ്ററാണ്. കള്ളിക്കാട്, നെയ്യാര്‍, കാളിപാറ എന്നീ പ്രദേശങ്ങളെ പട്ടികയില്‍നിന്ന് നീക്കിയതോടെ ഇ.എസ്.എ 4.45 ചതുരശ്ര കിലോമീറ്ററായി. അമ്പൂരി വില്ലേജില്‍ 10.72 ചതുരശ്ര കിലോമീറ്ററാണ് പുതുക്കിയ ഇ.എസ്.എ. അമ്പൂരി, ആര്യവിളാകം എന്നീ പ്രദേശങ്ങളെയാണ് ഒഴിവാക്കിയത്.