WELCOME
Thursday, March 27, 2014
കൊടി അജ്ഞാതര്‍ നശിപ്പിച്ചു
വിതുര. സോഷ്യലിസ്റ്റ് ജനതയുടെ മലയടി ചെരുപ്പാണിയിലെ കൊടി മരത്തിലെ കൊടി അജ്ഞാതര്‍ നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ കുറ്റക്കാരെ അടിയന്തരമായി കണ്ടെത്തണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നും സോഷ്യലിസ്റ്റ് ജനത തൊളിക്കോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ചായം മുരളി, സെക്രട്ടറി മലയടി വിജയന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

