പാലോട്. പെരിങ്ങമ്മല ദൈവപ്പുര മലമാരി ദേവീക്ഷേത്രത്തിലെ പൊങ്കാല ഉല്‍സവം ഇന്നും നാളെയുമായി നടക്കും. ഇന്നു 6.30ന് ദീപാരാധനയും വിശേഷാല്‍ പൂജകളും നടക്കും. നാളെ നാലിനു നിറപറ, എട്ടിനു പൊങ്കാല, 11നു പുഷ്പാഭിഷേകം, 12ന് അന്നദാനം, 5.30നു നെയ്യാണ്ടിമേളം, ആറിന് ഉരുള്‍, ഏഴിനു സിനിമാറ്റിക് ഡാന്‍സ്, 8.30ന് ഓട്ടം, താലപ്പൊലി, 9.30നു ഭക്തിഗാനമേള, 12നു നാടകം ആരണ്യകാണ്ഡം, 5.30നു വെടിക്കെട്ട്.

