വിതുര: പേപ്പാറയിലെ പള്‍പ്പ് മര പഌന്റേഷനില്‍
നിലമൊരുക്കലെന്ന പേരില്‍ വനവൃക്ഷങ്ങള്‍ തീയിട്ട സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം
പ്രഖ്യാപിച്ചു. പച്ചമരങ്ങള്‍ കത്തിക്കുന്നതായുള്ള മാധ്യമ റിപ്പോര്‍ട്ടുകളെ
തുടര്‍ന്നാണ് നടപടി.
ഫ്ലയിങ് സ്‌ക്വാഡ് ഡി. എഫ്. ഒ. പി. എന്‍. ഉണ്ണിക്കൃഷ്ണനാണ്
അന്വേഷണച്ചുമതല. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശമുണ്ട്.
പരുത്തിപ്പള്ളി വനംറെയ്ഞ്ചിലെ കുട്ടപ്പാറ സെക്ഷനില്‍ കൈതയ്ക്കാപ്പരപ്പ്‚ മൊടക്കി
പ്ലാന്റേഷനിലാണ് ഹെക്ടര്‍ കണക്കിന് പച്ചമരങ്ങള്‍ കത്തിച്ചത്. ബാക്കിയുള്ള
പ്ലാന്റേഷനുകളിലും മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് നിലമൊരുക്കല്‍
നടക്കുന്നത്.

