പാലോട്: കര്‍ഷകദിനത്തിന്റെ ഭാഗമായി നന്ദിയോട് കൃഷിഭവന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ സമ്മേളനവും കര്‍ഷകരെ ആദരിക്കലും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവന്റെ അധ്യക്ഷതയില്‍ കോലിയക്കോട് കൃഷ്ണന്‍നായര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കര്‍ഷകരെ ആദരിക്കല്‍ ജില്ലാ പഞ്ചായത്ത് അംഗം സോഫി തോമസും കര്‍ഷകത്തൊഴിലാളിയെ ആദരിക്കല്‍ ബ്ളോക്ക് സ്ഥിരം സമിതി അധ്യക്ഷ ഉഷാവിജയനും ക്വിസ് മല്‍സര വിജയികളെ ആദരിക്കല്‍ പി.എസ്. ബാജിലാലും പച്ചക്കറി വിത്തുവിതരണം ബി.എല്‍. കൃഷ്ണപ്രസാദും ചെക്ക് വിതരണോദ്ഘാടനം മഞ്ചു മധുസൂദനന്‍, പി.ആര്‍. സുമ എന്നിവരും നിര്‍വഹിച്ചു. കൃഷി ഓഫിസര്‍ എല്‍.എസ്. ജയറാണി, കൃഷി അസി. സുകുമാരന്‍നായര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു.