നെടുമങ്ങാട്: ക്ഷേത്രശില്പനിര്‍മാണ കലയില്‍ വേറിട്ട
കാഴ്ചകളാവുകയാണ് ശില്പി മദനന്‍ ഇരിഞ്ചയത്തിന്റെ
ക്ഷേത്രശില്പങ്ങള്‍.
ശില്പകലയില്‍ ത്രി-ഡി സാങ്കേതികത സന്നിവേശിപ്പിച്ച്
പുതുമയേറിയ നിര്‍മാണത്തിലൂടെ ശില്പനിര്‍മാണത്തില്‍ പുതിയ മാനങ്ങള്‍ കണ്ടെത്താന്‍
ശ്രമിക്കുകയാണദ്ദേഹം.
നെടുമങ്ങാട് ഇരിഞ്ചയം കുന്നുംപുറത്ത് വീട്ടില്‍ മദനന്‍
സ്വപ്രയത്‌നംകൊണ്ടാണ് ഈ മേഖലയിലെത്തിയത്. പതിനാറാം വയസ്സില്‍ ശ്രീനാരായണ
ഗുരുദേവന്റെ ശില്പമാണ് ആദ്യം നിര്‍മിച്ചത്. കേരളത്തിലും തമിഴ്‌നാട്ടിലുമായി
നൂറിലധികം ക്ഷേത്രങ്ങള്‍ മദനന്‍ നിര്‍മിച്ചിട്ടുണ്ട്. കിളിമാനൂര്‍ അങ്ങേ മേലതില്‍
ക്ഷേത്രത്തില്‍ ത്രി-ഡി സാങ്കേതത്തില്‍ ദ്വാരപാലകയുടെ ശില്പം നിര്‍മിച്ചിട്ടുണ്ട്.
ശില്പത്തെ ഏതു കോണില്‍നിന്നും നോക്കിയാലും മുഖം, വാള്, പരിച എന്നിവ ആ നോക്കുന്ന
ആളിന്റെ ദിശയിലേക്ക് തിരിയുന്നതായി തോന്നും. ഈ ദൃശ്യവിസ്മയം നിരവധിപേരെ
ആകര്‍ഷിക്കുന്നുണ്ട്. സാളഗ്രാമം, ചെമ്പുകമ്പി എന്നിവയും നിര്‍മാണത്തിന്
ഉപയോഗിക്കാറുണ്ട്. നിലത്ത് തൊടാത്ത ശില്പം നിര്‍മിച്ച് പുതിയ പരീക്ഷണത്തിന്
ഒരുങ്ങുകയാണദ്ദേഹം. നൂറ്റിയെട്ടടി ഉയരമുള്ള ശിവരൂപം പണിയണമെന്ന ആഗ്രഹത്തിലാണ്
മദനന്‍. പാലോട് പച്ച ക്ഷേത്ര പൂന്തോപ്പില്‍ നിര്‍മിച്ച അശ്വാരൂഢനായ അയ്യപ്പന്‍
മദനന്റെ ശില്പനിര്‍മാണത്തിന്റെ മനോഹര കാഴ്ചയാണ്.