പാലോട്.നന്ദിയോട് ഹരിശ്രീ ഇംഗിഷ് മീഡിയം സ്കൂളില്‍ ബാലജന സഖ്യം യൂണിറ്റ് തുടങ്ങി. ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. ബാജിലാല്‍ ദീപം തെളിച്ചു നിര്‍വഹിച്ചു. കുട്ടികളുടെ സര്‍ഗ വാസനകള്‍ വളര്‍ത്തി കുട്ടികളെ ഉത്തമ പൌരന്മാരാക്കി മാറ്റുന്ന ബാലജനസഖ്യത്തില്‍ അംഗമാകേണ്ടതു കുട്ടികളുടെ കടമയും കാലഘട്ടത്തിന്റെ ആവശ്യവുമാണെന്നും ബാജിലാല്‍ അഭിപ്രായപ്പെട്ടു. പിടിഎ പ്രസിഡന്റ് എം. ജയകുമാറിന്റെ അധ്യക്ഷതയില്‍ ഹരിശീ സ്കൂള്‍ പ്രിന്‍സിപ്പല്‍ പാലുവള്ളി ശശി ഭാരവാഹികള്‍ക്കും അംഗങ്ങള്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.
പിടിഎ വൈസ് പ്രസിഡന്റ് എന്‍. രാജീവ്, അംഗങ്ങളായ രാജന്‍ബാബു, തുളസീധരന്‍പിള്ള, യൂണിറ്റ് പ്രസിഡന്റ് നന്ദന, സെക്രട്ടറി സുവര്‍ണ, ശ്രീജിത് ശശി, ബാലജനസഖ്യം പാലോട് യൂണിയന്‍ രക്ഷാധികാരി വി.എല്‍. രാജീവ്, അധ്യാപകര്‍ എന്നിവര്‍ പ്രസംഗിച്ചു. കുട്ടികള്‍ക്കു സഖ്യത്തിന്റെ സമ്മാനങ്ങളും വിതരണം ചെയ്തു. ഭാരവാഹികള്‍: എ.ആര്‍. നന്ദന(പ്രസി.), അബി(വൈ.പ്രസി), ആര്‍.എസ്. സുവര്‍ണ(സെക്ര.), അമല്‍( യൂണിയന്‍ പ്രതിനിധി), അശ്വതി(ബാലികാ വിഭാഗം കണ്‍വീനര്‍), ശ്യംശങ്കര്‍(കലാ വിഭാഗം കണ്‍വീനര്‍), നീരജ( സേവന വിഭാഗം ഓഫിസര്‍), വര്‍ഷ(ട്രഷ.)

