ഭരതന്നൂര്‍. തകര്‍ന്ന അംഗന്‍വാടിക്കെട്ടിടം നവീകരിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നു പരാതി. പ്രദേശവാസികള്‍ കന്നുകാലികളെ കെട്ടി തൊഴുത്തായി ഉപയോഗിക്കുന്നു. പാങ്ങോട് പഞ്ചായത്തിലെ മൈലമൂട് വാര്‍ഡിലെ വേലന്‍മുക്ക് 76-ാം നമ്പര്‍ അംഗന്‍വാടിയാണു നവീകരിക്കാന്‍ അധികൃതര്‍ മടിക്കുന്നത്.
1992 ഒക്ടോബറില്‍ പ്രവര്‍ത്തനം ആരംഭിച്ച അംഗന്‍വാടിയുടെ മേല്‍ക്കൂരയുടെ കഴുക്കോലുകള്‍ നശിച്ചതിനെത്തുടര്‍ന്ന് ഒടിഞ്ഞുതകര്‍ന്നു വീണ് ഒാടുകള്‍ നശിച്ച നിലയിലാണ്. കെട്ടിടത്തിന്റെ മേല്‍ക്കൂര അപകടാവസ്ഥയിലായതിനെത്തുടര്‍ന്നു നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവില്‍ കുട്ടികളെ സമീപത്തെ വീടുകളില്‍ ഇരുത്തി അംഗവന്‍വാടി പ്രവര്‍ത്തിപ്പിച്ചുതുടങ്ങിയിട്ട് ഒരു വര്‍ഷമായി. ഇരുപത്തിയഞ്ചോളം കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്.
ചെങ്കുത്തായ സ്ഥലത്തു വന്‍തോതില്‍ പാറ അടുക്കി ഉയര്‍ത്തിയാണു കെട്ടിട നിര്‍മാണം നടത്തിയിരിക്കുന്നത്. കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് 30 അടിയോളം താഴ്ചയുള്ള താഴ്ന്ന സ്ഥലമാണ്. ഇവിടെ സംരക്ഷണഭിത്തിയില്ലാത്തതിനാല്‍ നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്. കുട്ടികള്‍ക്കു കളിക്കുന്നതിനായി വന്‍തുക ചെലവാക്കി സ്ഥാപിച്ച ഉപകരണങ്ങള്‍ മുറ്റത്തു തുരുമ്പെടുത്തു നശിക്കുന്നു. ഇവിടെയാണു നാട്ടുകാര്‍ കന്നുകാലികളെ കെട്ടി കുളിപ്പിക്കുന്നതും തീറ്റുന്നതും. കന്നുകാലികളെ കുളിപ്പിക്കാന്‍ അംഗന്‍വാടിയിലെ കിണറ്റിലെ വെള്ളമാണ് ഉപയോഗിച്ചുവരുന്നത്.
അംഗന്‍വാടി
നവീകരിച്ചു സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്കു പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ തയാറാകുന്നില്ലെന്നു നാട്ടുകാര്‍ പറയുന്നു. തിരഞ്ഞെടുപ്പില്‍ പോളിങ് ബൂത്തായും ആരോഗ്യ പരിപാടികളുടെ പ്രവര്‍ത്ത സെന്ററായും പ്രവര്‍ത്തിക്കുന്ന അംഗന്‍വാടി അറ്റകുറ്റപ്പണികള്‍ നടത്തി പ്രവര്‍ത്തനം പുനരാരംഭിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

