പാലോട്: പ്രധാനമന്ത്രിയുടെ ഗ്രാമീണ സഡക്‌യോജന പദ്ധതി പ്രകാരം പണിത ആലുംമൂട്- തോട്ടുംപുറം- മണ്ണാര്‍കുന്ന് റോഡ് വെള്ളക്കെട്ടും ചെളിക്കളവും കൊണ്ട് ദുരിതയാത്രയായി. ആലുംമൂടിനും- പൗവത്തൂരിനും ഇടയ്ക്കാണ് ഏറ്റവും അധികം വെള്ളക്കെട്ട്. റോഡ് തുടങ്ങുന്ന ആലുംമൂട്ടില്‍ തന്നെ വലിയ കുഴികള്‍ രൂപപ്പെട്ടുകഴിഞ്ഞു. റോഡിന്റെ ഇരുവശങ്ങളിലും ചിലര്‍ മാസങ്ങളായി മണ്ണ് കൊണ്ടിറക്കിയതോടെയാണ് വെള്ളം കെട്ടിനിന്ന് റോഡ് കുഴിഞ്ഞുതാഴ്ന്നത്.
പട്ടികജാതി കോളനിയായ ഒന്‍പതേക്കര്‍ കോളനിയിലേക്ക് പോകുന്നതിനുള്ള ഏകറോഡാണിത്. മാത്രമല്ല നന്ദിയോടുനിന്നും തൊളിക്കോട്, തുരുത്തി, ആലുങ്കുഴി, വെമ്പ്, താന്നിമൂട് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം പോകുന്നതിനും ഏറ്റവും എളുപ്പമാണ് പൗവത്തൂര്‍- മണ്ണാറംകുന്ന് റോഡ്. റോഡ് നിര്‍മാണ സമയത്ത് ഓടനിര്‍മാണം, പാര്‍ശ്വഭിത്തി കെട്ടല്‍ എന്നിവ നടത്താത്തതാണ് റോഡ് അകാലത്തില്‍ തകര്‍ന്നുപോകാന്‍ കാരണമെന്ന് പറയുന്നു. തോടിനോടുചേര്‍ന്നുള്ള ഭാഗങ്ങളില്‍ വശങ്ങളിലെ മണ്ണ് അടര്‍ന്നു വീണുപോയതും റോഡിന്റെ നാശത്തിനു കാരണമായി.