WELCOME
Thursday, July 5, 2012
വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്ന ബാങ്കുകള്‍ക്കെതിരെ സമരം നടത്തും: പ്രവാസി റിട്ടേണീസ് കോണ്‍ഗ്രസ്
വിതുര. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കു വിദ്യാഭ്യാസവായ്പ നിഷേധിക്കുന്ന ബാങ്കുകളുടെ നടപടികള്‍ ഉപേക്ഷിക്കണമെന്നു പ്രവാസി റിട്ടേണീസ് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷ നല്‍കിയാല്‍ ചില മുടന്തന്‍ ന്യായങ്ങള്‍ നിരത്തി വായ്പ നിഷേധിക്കുന്ന നിലപാടാണു മിക്ക ബാങ്കുകളും സ്വീകരിച്ചു വരുന്നതെന്നും വായ്പയ്ക്കായി ബാങ്കുകളില്‍ കയറിയിറങ്ങി നട്ടം തിരിയുകയാണെന്നും വായ്പ ലഭിക്കാത്തതുമൂലം അനവധി വിദ്യാര്‍ഥികളുടെ ഉന്നതവിദ്യാഭ്യാസം എന്ന സ്വപ്നം തകര്‍ന്നുവെന്നും ഇതിനെതിരെ ബാങ്ക് പടിക്കല്‍ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പ്രവാസി റിട്ടേണീസ് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികളായ പള്ളിവിള സലിം, ഇ.എം. നസീര്‍, എസ്. ജയേന്ദ്രകുമാര്‍, ആനപ്പാറ റഷീദ്, എ.എം. കാസിം എന്നിവര്‍ അറിയിച്ചു.

