പെരിങ്ങമ്മല: പകലും രാത്രിയിലുമായി ആറുമണിക്കൂറിലധികം വൈദ്യുതി ഇല്ല. ചില ദിവസങ്ങളില്‍ രാത്രി എട്ടിന് പോകുന്ന കറന്റ് വരുന്നത് പിറ്റേദിവസം വൈകീട്ട് നാലിനാണ്. കാരണം അന്വേഷിച്ച് സെക്ഷന്‍ ഓഫീസിലേക്ക് വിളിച്ചാല്‍ ഒന്നുകില്‍ ഫോണ്‍ എടുക്കില്ല. അല്ലെങ്കില്‍ റിസീവര്‍ എടുത്ത് മാറ്റിവെയ്ക്കും. പെരിങ്ങമ്മല കെ.എസ്.ഇ.ബി. സെക്ഷന്റെ പരിധിയില്‍പ്പെടുന്ന ഉപഭോക്താക്കള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് അറുതിയില്ല.
നേരത്തെ നന്ദിയോട് സെക്ഷനിലായിരുന്നപ്പോള്‍ ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും മുടങ്ങാതെ വൈദ്യുതി ലഭിച്ചിരുന്നു. എന്നാല്‍ ഉപഭോക്താക്കളുടെ സൗകര്യത്തിനായിട്ടാണ് നന്ദിയോടിനെ വിഭജിച്ച് പെരിങ്ങമ്മല സെക്ഷന്‍ പുതുതായി തുടങ്ങിയത്. അതോടെ ദുരിതംതുടങ്ങി. നിലവില്‍ വൈദ്യുതി മുടങ്ങാത്ത ദിവസങ്ങളില്ല. രാത്രിയും പകലും പതിവായി കറന്റ് പോയിത്തുടങ്ങിയതോടെ കാരണം തേടി ഉപഭോക്താക്കള്‍ ഓഫീസിലേക്ക് വിളിച്ചെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ ദിവസം രാത്രി 7.10 മുതല്‍ 8.45 വരെ ഈ ഓഫീസില്‍ ഫോണ്‍ ചെയ്തിട്ടും കിട്ടാഞ്ഞ് ബ്ലോക്ക് പഞ്ചായത്ത് അംഗം ബി. പവിത്രകുമാര്‍ ഈ ഓഫീസില്‍ നേരിട്ടെത്തിയത് ഏറെ സമയം പ്രശ്‌നങ്ങള്‍ക്ക് കാരണമായിരുന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തണം എന്നാവശ്യപ്പെട്ട് രാത്രി 10.30വരെ ബ്ലോക്ക് അംഗം ഓഫീസില്‍തന്നെ ഇരുന്നു.
ഇത് ഒറ്റപ്പെട്ട സംഭവം അല്ലെന്ന് നാട്ടുകാര്‍പറയുന്നു. കാറ്റ്, മഴ തുടങ്ങി കറന്റ് പോകാന്‍ ഇടയുള്ള ഒരു കാരണവും ഇല്ലാതെയാണ് ഇവിടെ വൈദ്യുതി മുടങ്ങുന്നത്. ചിപ്പന്‍ചിറ, ഇലവുപാലം, അഗ്രിഫാം, ഇടിഞ്ഞാര്‍, മങ്കയം, കാട്ടിലക്കുഴി, ഞാറനീലി, മലമാരി, ദൈവപ്പുര, അരയകുന്ന്, ചതുപ്പ്, തെന്നൂര്‍, കൊച്ചുകരിക്കകം, കട്ടയ്ക്കാല്‍, പാപ്പനംകോട്, പാലോട്, പെരിങ്ങമ്മല ടൗണ്‍ എന്നിവിടങ്ങളിലെല്ലാം ഈ സെക്ഷനില്‍ നിന്നുള്ള വൈദ്യുതിയാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ സ്ഥിരം വൈദ്യുതി മുടക്കവുമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആസ്പത്രികള്‍, സ്റ്റുഡിയോകള്‍, ഹോട്ടലുകള്‍, ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്, ലബോറട്ടറികള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെല്ലാം തകരാറിലാക്കിക്കൊണ്ടാണ് പെരിങ്ങമ്മലയില്‍ വൈദ്യുതി മുടങ്ങുന്നത്. എന്നിട്ടും അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സ്ഥിരമായി വൈദ്യുതി മുടങ്ങുന്നത് ചൂണ്ടിക്കാട്ടി ഞാറനീലി, ദൈവപ്പുര നിവാസികള്‍ ഓഫീസ് പടിക്കല്‍ സമരത്തിനൊരുങ്ങുകയാണ്.