പാലോട്: അങ്കണവാടി ജീവനക്കാര്‍ പാലോട് ഐ.സി.ഡി.എസ്. ഓഫീസിനു മുന്‍പില്‍ ധര്‍ണ നടത്തി. സീനിയോറിറ്റി ലിസ്റ്റുകള്‍ പുനഃസ്ഥാപിക്കുക, നിയമനനിരോധനം ഒഴിവാക്കുക, പ്രൊമോഷനുകള്‍ നിലനിര്‍ത്തുക, മിനിമം വേജസ് നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ ധര്‍ണ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം വി.കെ.മധു ഉദ്ഘാടനം ചെയ്തു. ലതിക നന്ദിയോട് അധ്യക്ഷത വഹിച്ചു. രാജാമണി, ശ്രീലത, ലീല എന്നിവര്‍ സംസാരിച്ചു.

