പാലോട്: വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ നിര്‍ദ്ദേശമായ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി രൂപവത്കരണം എന്ന ആശയം സര്‍ക്കാര്‍ സ്‌കുളുകളെ തകര്‍ക്കും എന്നലക്ഷ്യം വെച്ചാണെന്ന് ജി.എസ്.ടി.യു. ജില്ലാ കമ്മിറ്റി ആരോപിച്ചു. നിലവില്‍ നന്നായി പി.ടി.എ. പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളില്‍ എസ്.എം.സി. വരുന്നതോടെ പി.ടി.എ. കമ്മിറ്റി നോക്കുകുത്തിയായി മാറും. ഇത് വിദ്യാലയത്തിന്റെ ദൈനംദിന പ്രവര്‍ത്തനത്തെ തകിടം മറിക്കും. മാത്രമല്ല ഇത്തരം പരീക്ഷണപദ്ധതികളെല്ലാം സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ മാത്രമാണ് നടപ്പാക്കുന്നത്.
ഗുണപ്രദമായ പരിപാടികള്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ പ്രാവര്‍ത്തികമാകുമ്പോഴാണ് സര്‍ക്കാര്‍ പള്ളിക്കൂടങ്ങള്‍ക്കുനേരെ ഇരട്ടത്താപ്പ് കാണിക്കുന്നത്. ഈ രീതി അവസാനിപ്പിക്കണം. അല്ലാത്തപക്ഷം ജി.എസ്.ടി.യു. സമരം രംഗത്ത്‌വരുമെന്ന് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ജോസ്‌വിക്ടറും സെക്രട്ടറി നിസാംചിതറയും പ്രസ്ഥാവനയില്‍ പറഞ്ഞു.