പാലോട്: പേരയം പാലുവള്ളി 4261-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖാ വക കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവര്‍ന്നു. വഞ്ചിയിലുണ്ടായിരുന്ന പണം മുഴുവന്‍ നഷ്ടപ്പെട്ടതായി ശാഖാ പ്രസിഡന്റും സെക്രട്ടറിയും പാലോട് പോലീസില്‍ പരാതി നല്‍കി. ഒരു വര്‍ഷം മുമ്പും കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചിരുന്നു.

