പാലോട്: സി.പി.ഐ. പെരിങ്ങമ്മല ലോക്കല്‍ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി കെ.ജെ. കുഞ്ഞുമോനെ രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ സി.പി.ഐ. ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു. പ്രതിഷേധയോഗം ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി ഉദ്ഘാടനം ചെയ്തു.
മര്‍ദനവുമായി ബന്ധപ്പെട്ട് പാലോട് പോലീസില്‍ നല്‍കിയ കേസ് അന്വേഷിക്കുന്നില്ലെന്ന് നേതാക്കന്മാര്‍ ആരോപിച്ചു. യോഗത്തില്‍ കെ. ശിവന്‍കുട്ടിനായര്‍, ഡി. പുഷ്‌കരാനന്ദന്‍ നായര്‍, ബി. സുരേഷ്‌കുമാര്‍, എല്‍. സാജന്‍, എ. ഷിബു എന്നിവര്‍ പ്രസംഗിച്ചു.

