വിതുര: കോണ്‍ഗ്രസ് കൊപ്പം വാര്‍ഡ് സമ്മേളനം യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി വിജയികള്‍ക്ക് അഡ്വ. സി.എസ്. വിദ്യാസാഗര്‍ അവാര്‍ഡ് നല്‍കി. മണ്ണറ വേണു തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. എല്‍.കെ. ലാല്‍റോഷിന്‍ ചികിത്സാസഹായവും വി. അനിരുദ്ധന്‍ നായര്‍ പഠനോപകരണവും നല്‍കി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിന്‍ യൂണിഫോം വിതരണം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് രാമചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍. സുദര്‍ശനന്‍, എന്‍. ജോയി, കെ.ആര്‍. വിജയന്‍, അജയകുമാര്‍, പി. വിക്രമന്‍, പി. ലീലാമ്മ, കെ. ഷീല, പ്രസന്നാ ബാബു, പാക്കുളം അയൂബ് തുടങ്ങിയവര്‍ സംസാരിച്ചു.

