WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Wednesday, July 11, 2012

കുറിഞ്ചിലക്കാട് ജുംആ മസ്ജിദ് ഉദ്ഘാടനം നാളെ

കല്ലറ: കുറിഞ്ചിലക്കാട് ജുംആ മസ്ജിദിന്റെ ഉദ്ഘാടനം 12ന് വൈകീട്ട് നാലിന് നടക്കും. ഇരുനിലകളിലായി 10,000 ചതുരശ്ര അടിയിലധികം വിസ്തീര്‍ണത്തിലാണ് പള്ളി നിര്‍മിച്ചിട്ടുള്ളതെന്ന് ജമാഅത്ത് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ചെറുതും വലുതുമായ ആറു മിനാരങ്ങളാല്‍ അലംകൃതമായിരിക്കുന്ന പള്ളിയില്‍ ഒരേസമയം ആയിരം പേര്‍ക്ക് നമസ്‌കരിക്കാനുള്ള സൗകര്യമുണ്ട്.

കുറിഞ്ചിലക്കാട് പള്ളി നിര്‍മാണം തുടങ്ങിയത് 1992ലാണ്. നാട്ടിലും വിദേശത്തുമുള്ളവര്‍ ഒരുപോലെ പങ്കാളികളായപ്പോഴാണ് നിര്‍മാണം പൂര്‍ത്തിയായത്. 12ന് വൈകീട്ട് 4.05ന് ദക്ഷിണ കേരള ജം ഈയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചേലക്കുളം അബുല്‍ ബുഷ്‌റ മുഹമ്മദ് മൗലവിയുടെ നേതൃത്വത്തിലുള്ള അസര്‍ നമസ്‌കാരത്തോടെ വിശ്വാസികള്‍ക്കായി പള്ളി തുറന്നുകൊടുക്കും. 4.30ന് മതസാംസ്‌കാരിക സമ്മേളനം നടക്കും. സ്​പീക്കര്‍ ജി. കാര്‍ത്തികേയന്‍, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, എ. സമ്പത്ത് എം.പി, കെ.ഇ. ഇസ്മയില്‍ എം.പി, കോലിയക്കോട് കൃഷ്ണന്‍നായര്‍ എം.എല്‍.എ, ലജ്‌നത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റ് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, തിരുവനന്തപുരം മേജര്‍ അതിഭദ്രാസന സഹായ മെത്രാന്‍ ഡോ. സാമുവല്‍ ഐറേനിയോസ്, ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് പ്രകാശാനന്ദസ്വാമി എന്നിവര്‍ പങ്കെടുക്കും. 13 മുതല്‍ 16 വരെ മതപ്രഭാഷണം ഉണ്ടായിരിക്കും.

പത്രസമ്മേളനത്തില്‍ ജമാഅത്ത് പ്രസിഡന്റ് കെ. ബുഹാരി, സെക്രട്ടറി എം. അഷറഫ്, ഇമാം എം.എം. സലീമുല്‍ ഹാദി, ഷെഫീക് എന്നിവര്‍ പങ്കെടുത്തു.