പാലോട്: 108 ആംബുലന്‍സിനെ ഫോണില്‍ വിളിച്ച് സ്ഥിരമായി കബളിപ്പിക്കുന്ന ആള്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ 108 ന്റെ സേവനം തക്ക സമയത്ത് ലഭിച്ചില്ല. പെരിങ്ങമ്മല കൊല്ലരുകോണം തടത്തരികത്ത് വീട്ടില്‍ മഹേഷ് (32) ആണ് സ്ഥിരമായി 108 ന്റെ സേവനത്തിനായി വിളിച്ച് കബളിപ്പിക്കുന്നത്.
ഞായറാഴ്ച മഹേഷിന് പൊള്ളലേറ്റപ്പോള്‍ '108' ന്റെ സേവനത്തിനായി വിളിച്ചെങ്കിലും പതിവായി കബളിപ്പിക്കുന്ന നമ്പരില്‍ നിന്നുള്ള കോളായതിനാല്‍ 108 കാര്‍ എത്തിയില്ല. അഞ്ച് തവണ മഹേഷ് 108 കാരെ വിളിച്ച് കബളിപ്പിച്ചിരുന്നു. അതിനാല്‍ അധികൃതര്‍ അനങ്ങിയില്ല. അപകടം പറ്റിയ ദിവസം 108 വരാതായതോടെ ഒന്നര കിലോമീറ്റര്‍ അകലെയുള്ള പഞ്ചായത്ത് ഓഫീസിന് മുന്നിലെത്തിയപ്പോള്‍ നാട്ടുകാരാണ് 108 നെ വിവരമറിയിച്ചത്. ഇതിനെ തുടര്‍ന്ന് 108 സ്ഥലത്തെത്തി. പെരിങ്ങമ്മല പ്രാഥമികാരോഗ്യകേന്ദ്രത്തിലും സ്വകാര്യ ആസ്പത്രിയിലും ചികിത്സ തേടിയശേഷം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെത്തിച്ചു.