WELCOME
Friday, November 16, 2012
നീന്തല്‍ താരങ്ങള്‍ക്കുള്ള സ്കോളര്‍ഷിപ്പ് വിതരണം 18ന്
പാലോട്.ബാംഗൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബ്രിഗേഡ് സ്പോര്‍ട്സ് അക്കാദമിയുടെ ടാലന്റ് അത്ലറ്റ് സ്കോളര്‍ഷിപ്പിന് അര്‍ഹരായ നന്ദിയോട് ഫൈറ്റഴ്സ് നീന്തല്‍ ക്ളബ്ബിലെ എഴു നീന്തല്‍ താരങ്ങള്‍ക്കുള്ള സ്കോളര്‍ഷിപ്പ് വിതരണവും സ്പോര്‍ട്സ് കിറ്റ് വിതരണവും 18നു 4.30ന് നന്ദിയോട് പച്ച ഗവ. എല്‍പിഎസില്‍ നടക്കും. ചടങ്ങില്‍ ദേശീയ സ്കൂള്‍ മല്‍സരത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഫൈറ്റേഴസ് നീന്തല്‍ താരങ്ങള്‍ക്കു സ്വീകരണവും സംഘടിപ്പിച്ചിട്ടുണ്ട്. പ്രസിഡന്റ് കെ. ശിവദാസന്റെ അധ്യക്ഷതയില്‍ സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്യും. സ്കോളര്‍ഷിപ്പ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവന്‍ നിര്‍വഹിക്കും. സ്പോര്‍ട്സ് അക്കാദമി ഓര്‍ഗനൈസിങ് സെക്രട്ടറി സുരാനന്ദ് പ്രഭാഷണം നടത്തും.

